Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False Propaganda

Kannur

നു​ണ ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കി​യ​ത്: എം.​ബി. രാ​ജേ​ഷ്

പ​യ്യ​ന്നൂ​ര്‍: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ന​ട​ത്തി​യ ദു​ഷ്പ്ര​ചാ​ര​ണം നേ​താ​ക്ക​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ പ്ര​തീ​തി​യു​ണ്ടാ​ക്കി​യെ​ന്നും ആ ​നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​ബി. രാ​ജേ​ഷ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി. ധ​ന​രാ​ജി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്ന​രു തെ​ക്കേ​ഭാ​ഗ​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ. ​വി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​കേ​ഷ്, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, പി. ​സ​ന്തോ​ഷ്, സ​രി​ന്‍ ശ​ശി, സി. ​കൃ​ഷ്ണ​ന്‍, കെ.​പി. ജ്യോ​തി, വി. ​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ര​ന്താ​ട്ട് ര​ക്ത​സാ​ക്ഷി മ​ന്ദി​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ക​ട​നം ന​ട​ന്നു. ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​രു ലോ​ക്ക​ലി​ലെ മു​ഴു​വ​ന്‍ ബ്രാ​ഞ്ചു​ക​ളി​ലും പ​താ​ക ഉ​യ​ര്‍​ത്തി. രാ​വി​ലെ കാ​ര​ന്താ​ട്ടെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.

District News

കു​ട്ടി​നി​ക്ക​ർ ധ​രി​ച്ച് സിഐ പ​രാ​തി സ്വീ​ക​രി​ച്ചെ​ന്ന് വ്യാ​ജപ്ര​ചര​ണം: യു​വ​തി​ക്കും ഓ​ൺലൈ​ൻ ചാ​ന​ലി​നു​മെ​തി​രേ കേ​സ്

ചെ​ങ്ങ​ന്നൂ​ർ: സി​ഐ കു​ട്ടിനി​ക്ക​ർ ധ​രി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും കാ​ണി​ച്ച് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും ഓ​ൺലൈ​ൻ മീ​ഡി​യ ഉ​ട​മ​യ്ക്കു​മെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

കി​ടു ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ വി​ഷ്ണു വി​ജ​യ​ൻ, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച മാ​ങ്കാം​കു​ഴി സ്വ​ദേ​ശി​നി ശ​ര​ണ്യ എ​ന്നി​വ​ർ​ക്കെ​തിരേ യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞദി​വ​സം ചെ​ങ്ങ​ന്നൂ​ർ സി​ഐ കു​ട്ടി​നി​ക്ക​ർ ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യെ​ന്നും പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചു. യൂ​ണി​ഫോം ധ​രി​ച്ചി​ല്ലെ​ന്നും കാ​ണി​ച്ച് ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഡിവൈഎ​സ്പി ​ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ ഈ ​സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​തേത്തുട​ർ​ന്നാ​ണ് സിഐയു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചെ​ങ്ങ​ന്നൂ​ർ സിഐ എ.സി. വി​പി​നെ​തി​രെ​യാ​ണ് വ്യാ​ജ പ്ര​ച​ാര​ണം ന​ട​ന്ന​ത്. ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പെടെ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മാ​യി.

ഇ​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്എ​ച്ച്ഒ​യെ വി​ളി​ച്ചുവ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് രാ​വി​ലെ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന എ​സ്എ​ച്ച്ഒ ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ അ​ല്ലാ​തെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ത​നി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന എ​സ്എ​ച്ച്ഒ വി​പി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെടെ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up